അതിഥി തൊഴിലാളികളെ അടുത്ത 15 ദിവസത്തിനുള്ളിൽ സ്വന്തം നാട്ടിൽ തിരിച്ചെത്തിക്കണം: സുപ്രീം കോടതി ഉത്തരവ്

അതിഥി തൊഴിലാളികളെ അടുത്ത 15 ദിവസത്തിനുള്ളിൽ സ്വന്തം നാട്ടിൽ തിരിച്ചെത്തിക്കണം: സുപ്രീം കോടതി ഉത്തരവ്

കൊവിഡിനെ തുടർന്ന് പലയിടങ്ങളിലായി കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളുടെ കാര്യത്തിൽ കൂടുതൽ നിർദേശങ്ങളുമായി സുപ്രീം കോടതി. ലോക്ക് ഡൗൺ ലംഘിച്ച് പ്രതിഷേധിച്ചതിന് രജിസ്റ്റർ ചെയ്ത കേസുകൾ അടക്കം ഒഴിവാക്കണമെന്നും സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി.

സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങാനാഗ്രഹിക്കുന്നവരെ അടുത്ത 15 ദിവസത്തിനുള്ളിൽ തിരികെയെത്തിക്കണം. ഇതിനായി സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ ശ്രമിക് ട്രെയിനുകൾ കേന്ദ്രം അനുവദിക്കണം. അതിഥി തൊഴിലാളികൾക്കായി എല്ലാ സംസ്ഥാനങ്ങളിലും ഹെൽപ് ഡസ്‌കുകൾ ആരംഭിക്കണം. ജോലി ചെയ്ത സംസ്ഥാനത്തേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാനും എല്ലാ സംസ്ഥാനങ്ങളിലും കൗൺസിലിംഗ് സെന്ററുകൾ തുറക്കണം

എത്ര അഥിതി തൊഴിലാളികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടെന്നത് സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും വ്യക്തമായ പട്ടിക തയ്യാറാക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബഞ്ചിന്റേതാണ് നടപടി. ഉത്തരവ് നടപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്താൻ കേസ് സുപ്രീം കോടതി ജൂലൈ എട്ടിന് വീണ്ടും പരിഗണിക്കും.

Share this story