പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർധന; മൂന്ന് ദിവസത്തിനിടെ കൂടിയത് 1.70 രൂപ

പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർധന; മൂന്ന് ദിവസത്തിനിടെ കൂടിയത് 1.70 രൂപ

രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും ഇന്ധനവില വർധനവ്. പെട്രോൾ ലിറ്ററിന് 54 പൈസയും ഡീസൽ ലിറ്ററിന് 58 പൈസയുമാണ് ഉയർത്തിയത്. ഇതോടെ മൂന്ന് ദിവസത്തിനിടെ 1.70 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്.

ഡൽഹിയിൽ പെട്രോളിന് 73 രൂപയും ഡീസലിന് 71.17 രൂപയുമാണ്. ഞായറാഴ്ച മുതലാണ് പൊതുമേഖല എണ്ണക്കമ്പനികൾ പ്രതിദിനമുള്ള വിലനിർണയം വീണ്ടും ആരംഭിച്ചത്.

വരും ദിവസങ്ങളിലും ഇന്ധനവില ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. ആഗോള വിപണിയിൽ എണ്ണവില ബാരലിന് 40 ഡോളറിലേക്ക് എത്തിയതും കേന്ദ്രസർക്കാർ ലോക്ക് ഡൗൺ കാലത്തും രണ്ട് തവണയായി എക്‌സൈസ് തീരുവ 13 രൂപയോളം വർധിപ്പിച്ചതുമാണ് വിലവർധനവിന് കാരണമായിരിക്കുന്നത്.

Share this story