ഉന്നത ജാതിയിൽപ്പെട്ട പെൺകുട്ടിയെ സ്‌നേഹിച്ചു; ദളിത് യുവാവിനെ തല്ലിക്കൊന്നു

ഉന്നത ജാതിയിൽപ്പെട്ട പെൺകുട്ടിയെ സ്‌നേഹിച്ചു; ദളിത് യുവാവിനെ തല്ലിക്കൊന്നു

ഉന്നത ജാതിയിൽപ്പെട്ട പെൺകുട്ടിയെ പ്രണയിച്ചതിന് ദളിത് യുവാവിനെ പെൺകുട്ടിയുടെ പിതാവും ബന്ധുക്കളും ചേർന്ന് തല്ലിക്കൊന്നു. പൂനെയിലെ പിമ്പിൾ സൗദാഗറിലാണ് സംഭവം. ഇരുപതുകാരനായ വിരാജ് വിലാസ് ജഗ്താപ് ആണ് കൊല്ലപ്പെട്ടത്.

സംഭവദിവസം ബൈക്കിൽ വരികയായിരുന്ന വിരാജിനെ ടെമ്പോയിൽ പ്രതികൾ പിന്തുടരുകയും പിന്നീട് ഇടിച്ചു വീഴ്ത്തിയ ശേഷം മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ആക്രമണത്തിന് ശേഷം ഗുരുതരാവസ്ഥയിലായ വിരാജിനെ വഴിയിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നു കളഞ്ഞു. ഇതുവഴി വന്ന നാട്ടുകാർ ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

വിരാജിന്റെ അമ്മാവൻ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പെൺകുട്ടിയുടെ പിതാവ് ജഗ്ദീഷ് കാട്ടെ, പ്രായപൂർത്തിയാകാത്ത രണ്ട് യുവാക്കൾ അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Share this story