അതിർത്തിയിൽ പാക് സൈന്യത്തിന്റെ പ്രകോപനം; ഒരു ജവാന് വീരമൃത്യു

അതിർത്തിയിൽ പാക് സൈന്യത്തിന്റെ പ്രകോപനം; ഒരു ജവാന് വീരമൃത്യു

കാശ്മീർ അതിർത്തിയിൽ വെടിനിർത്തൽ ലംഘിച്ച് പാക്കിസ്ഥാന്റെ പ്രകോപനം. ജമ്മു കാശ്മീരിലെ രജൗറി സെക്ടറിലാണ്് പാക് സൈന്യം ആക്രമണം നടത്തിയത്. ഒരു ജവാൻ വീരമൃത്യു വരിച്ചു

പ്രകോപനമില്ലാതെ പാക് സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു. മോർട്ടാറുകൾ, യന്ത്രത്തോക്കുകൾ, ചെറു തോക്കുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം.

രജൗറിക്ക് പുറമെ പൂഞ്ച്, കത്വ ജില്ലകളിലും വെടിനിർത്തൽ ലംഘനമുണ്ടായി. ബുധനാഴ്ച രാത്രി 10നും 11നും ഇടയിലാണ് വെടിവെപ്പുണ്ടായത്.

Share this story