രോഗമുക്തി നല്‍കാന്‍ കൈകളില്‍ ചുംബിക്കുന്ന മധ്യപ്രദേശിലെ ആള്‍ദൈവം കൊവിഡ് ബാധിച്ച് മരിച്ചു

രോഗമുക്തി നല്‍കാന്‍ കൈകളില്‍ ചുംബിക്കുന്ന മധ്യപ്രദേശിലെ ആള്‍ദൈവം കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് സ്ഥിരീകരിച്ചവരുടെ കൈകളില്‍ ചുംബിച്ച് രോഗമുക്തി നല്‍കുമെന്ന് അവകാശപ്പെട്ടിരുന്ന മധ്യപ്രദേശിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം അസ്ലം ബാബ കൊവിഡ് ബാധിച്ച് മരിച്ചു. ജൂണ്‍ 3നാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 150 പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലയായിരുന്ന സ്ഥലം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തു

അസ്ലം ബാബയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി രത്‌ലം എസ് പി ഗൗരവ് തിവാരി അറിയിച്ചു. 19 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രത്‌ലം ജില്ലയില്‍ മാത്രം 85 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 4 പേര്‍ മരിക്കുകയും ചെയ്തു. മധ്യപ്രദേശിലാകെ 10049 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 427 പേര്‍ മരിച്ചു.

Share this story