കൊവിഡ് വ്യാപന നിരക്കിൽ നാലാം സ്ഥാനത്തേക്ക് ഉയർന്ന് ഇന്ത്യ; ആശങ്ക രൂക്ഷമാകുന്നു

കൊവിഡ് വ്യാപന നിരക്കിൽ നാലാം സ്ഥാനത്തേക്ക് ഉയർന്ന് ഇന്ത്യ; ആശങ്ക രൂക്ഷമാകുന്നു

ലോകത്തെ കൊവിഡ് വ്യാപന നിരക്കിൽ നാലാം സ്ഥാനത്തേക്കുയർന്ന് ഇന്ത്യ. പ്രതിദിന രോഗബാധ പതിനായിരത്തോളമായ സാഹചര്യത്തിൽ ഇന്ത്യ ബ്രിട്ടനെ മറികടന്നതായാണ് കൊവിഡ് വേൾഡ് മീറ്റർ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തോട് എത്തുകയാണ്

കൊവിഡ് വ്യാപനം മാസങ്ങളോളം നീണ്ടുനിൽക്കുമെന്നും രാജ്യത്തെ ഭൂരിഭാഗം ജനങ്ങളെയും കൊവിഡ് ബാധിച്ചേക്കാമെന്നും ഐസിഎംആർ മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിലുള്ള രോഗബാധിതരുടെ മൂന്നിരിട്ടി പേർക്ക് കൊവിഡ് ബാധിച്ചിരിക്കാം. ലക്ഷണങ്ങൾ കണ്ടെത്താത്തതിനാൽ രോഗം തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല. നഗരപ്രദേശങ്ങളിലെ ചേരികളിൽ രോഗവ്യാപനം അതിതീവ്രമാണെന്നും ഐസിഎംാർ വ്യക്തമാക്കുന്നു

ലോകത്ത് ഇതിനോടകം 75 ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നാല് ലക്ഷത്തിലധികം പേർ മരിച്ചു. 24 മണിക്കൂറിനിടെ 4937 പേരാണ് മരിച്ചത്.

Share this story