മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി ചർച്ച നടത്തും; രാജ്യം വീണ്ടും ലോക്ക് ഡൗണിലേക്കോ

മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി ചർച്ച നടത്തും; രാജ്യം വീണ്ടും ലോക്ക് ഡൗണിലേക്കോ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആശയവിനിമയം നടത്തും. ജൂൺ 16, 17 തീയതികളിലായി വീഡിയോ കോൺഫറൻസ് വഴിയാണ് ചർച്ച. ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ വേണമോയെന്നതിനെ കുറിച്ചാണ് ചർച്ചയെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നു. അതേസമയം നിയന്ത്രണങ്ങൾ ശക്തമാക്കണമെന്ന നിർദേശമാകും ഭൂരിഭാഗം സംസ്ഥാനങ്ങളും ഉയർത്തുക

കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ലോകത്ത് നാലാം സ്ഥാനത്തേക്ക് ഇന്ത്യ ഉയർന്നിരുന്നു. രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷവും പിന്നിട്ടു. രണ്ട് മാസത്തിലധികം രാജ്യം അടച്ചിട്ടിട്ടും കൊവിഡ് നിയന്ത്രണവിധേയമാക്കാൻ സാധിക്കാതെ വന്നത് പാളിച്ചകൾ മൂലമാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. രോഗവ്യാപനം ശക്തമായ സമയത്ത് തന്നെ അൺ ലോക്ക് പ്രക്രിയയിലേക്ക് പോയത് പ്രതിസന്ധി വർധിപ്പിക്കുകയാണുണ്ടായതെന്നും കണക്കുകൾ തെളിയിക്കുന്നു

മാർച്ച് 25ന് ശേഷം മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയാണിത്. മെയ് 11നാണ് ഇതിന് മുമ്പ് ചർച്ച നടന്നത്.

Share this story