സുശാന്ത് പലരെയും പ്രചോദിപ്പിച്ച നടൻ; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി മോദി

സുശാന്ത് പലരെയും പ്രചോദിപ്പിച്ച നടൻ; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി മോദി

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശോഭയുള്ള യുവനടൻ വളരെ വേഗം പോയി. ടിവിയിലും സിനിമകളിലും അദ്ദേഹം മികവ് പുലർത്തി. വിനോദ ലോകത്ത് അദ്ദേഹത്തിന്റെ ഉയർത്തി പലരെയും പ്രചോദിപ്പിക്കുകയും അവിസ്മരണീയ പ്രകടനങ്ങൾ അദ്ദേഹം നടത്തുകയും ചെയ്തുവെന്ന് മോദി ട്വിറ്ററിൽ കുറിച്ചു

34 വയസ്സുണ്ടായിരുന്ന സുശാന്തിനെ ഇന്നുച്ചയോടെ ബാന്ദ്രയിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി വിഷാദരോഗത്തിന് അടിമയായിരുന്നു സുശാന്ത് എന്നാണ് വിവരം. ഇതിന്റെ മെഡിക്കൽ രേഖകൾ ഫ്‌ളാറ്റിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Share this story