ഇതെന്താ നമ്മുടെ തോൽവിയല്ലേ?; നേപ്പാൾ ഭൂപടത്തിൽ ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയതിൽ കേന്ദ്രത്തിനെതിരെ സുബ്രഹ്മണ്യൻ സ്വാമി

ഇതെന്താ നമ്മുടെ തോൽവിയല്ലേ?; നേപ്പാൾ ഭൂപടത്തിൽ ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയതിൽ കേന്ദ്രത്തിനെതിരെ സുബ്രഹ്മണ്യൻ സ്വാമി

ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ പുതിയ ഭൂപടം അംഗീകരിച്ച സംഭവത്തിൽ കേന്ദ്രസർക്കാരിനെ ചോദ്യം ചെയ്ത് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി. ഇന്ത്യയുടെ പ്രദേശം ആവശ്യപ്പെടാൻ നേപ്പാളിന് എങ്ങനെ സാധിക്കുന്നു. ഇന്ത്യയുമായുള്ള ബന്ധം വേർപിരിയാൻ ആഗ്രഹിക്കാൻ മാത്രം അവരെ വേദനിപ്പിച്ചത് എന്താണ്. ഇത് നമ്മുടെ തോൽവിയല്ലേ, വിദേശ നയത്തിൽ പുനരാലോചന വേണമെന്നും സ്വാമി ട്വീറ്റ് ചെയ്തു

ഇന്ത്യൻ പ്രദേശങ്ങളായ കാലാപാനി, ലുപലേഖ്, ലിംപിയാദുര എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തിയുള്ള പുതിയ ഭൂപടം ഇന്നലെ നേപ്പാൾ പാർലമെന്റ് അംഗീകരിച്ചിരുന്നു. ഭൂരിപക്ഷം അംഗങ്ങളും ഭൂപടത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. എന്നാൽ ഭൂപടം നിലനിൽക്കുന്നതല്ലെന്ന തീർത്തും ദുർബലമായ ഒരു പ്രതികരണം മാത്രമാണ് ഇന്ത്യ നടത്തിയിട്ടുള്ളത്.

Share this story