എയർ ഇന്ത്യ വിമാനത്തിൽ വെച്ച് മരിച്ച യാത്രക്കാരൻ കടുത്ത പനി ബാധിതൻ; തെർമൽ സ്‌ക്രീനിംഗിനെ ചൊല്ലി ആക്ഷേപം

എയർ ഇന്ത്യ വിമാനത്തിൽ വെച്ച് മരിച്ച യാത്രക്കാരൻ കടുത്ത പനി ബാധിതൻ; തെർമൽ സ്‌ക്രീനിംഗിനെ ചൊല്ലി ആക്ഷേപം

എയർ ഇന്ത്യ വിമാനത്തിൽ വെച്ച് യാത്രക്കാരൻ മരിച്ചു. ലാഗോസിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രാ മധ്യേയാണ് 42കാരനായ യാത്രികൻ മരിച്ചത്. വിമാനത്തിൽ ഇയാൾ പനിച്ചു വിറച്ചിരിക്കുകയായിരുന്നുവെന്ന് സഹയാത്രികരെ ഉദ്ധരിച്ച് ഇന്ത്യ ടൂഡേ റിപ്പോർട്ട് ചെയ്തു.

എയർ ഇന്ത്യ ക്രൂ അന്വേഷിച്ചപ്പോൾ തനിക്ക് മലേറിയ ഉണ്ടെന്ന് ഇയാൾ പറഞ്ഞിരുന്നു. ശ്വസന പ്രശ്‌നങ്ങൾ വന്നതിനെ തുടർന്ന് വിമാനജീവനക്കാർ ഓക്‌സിജനും നൽകിയിരുന്നു. മരിക്കുന്നതിന് മുമ്പായി വായിലൂടെ രക്തമൊഴുകുകയും ചെയ്തു. ഇന്ന് പുലർച്ചെ മൂന്നരക്കാണ് വിമാനം മുംബൈയിൽ ലാൻഡ് ചെയ്തത്. അപ്പോഴേക്കും യാത്രക്കാരൻ മരിച്ചിരുന്നു

പനി ബാധിച്ച യാത്രക്കാരന് വിമാനത്തിനുള്ളിൽ പ്രവേശിക്കാൻ എങ്ങനെ അനുമതി ലഭിച്ചുവെന്ന ചോദ്യമാണ് ഉയരുന്നത്. തെർമൽ സ്‌ക്രീനിംഗ് സംവിധാനത്തിലെ പിഴവാണ് ഇങ്ങനെ സംഭവിക്കാൻ കാരണമായതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.

എന്നാൽ യാത്രക്കാരന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇയാൾക്ക് പനിയുണ്ടായിരുന്ന റിപ്പോർട്ടും എയർ ഇന്ത്യ നിഷേധിച്ചു.

Share this story