ഡൽഹിയിൽ പ്രതിദിനം 18,000 കൊവിഡ് ടെസ്റ്റുകൾ നടത്തും; പരിശോധനാ ചെലവ് കുറയ്ക്കും

ഡൽഹിയിൽ പ്രതിദിനം 18,000 കൊവിഡ് ടെസ്റ്റുകൾ നടത്തും; പരിശോധനാ ചെലവ് കുറയ്ക്കും

ഡൽഹിയിൽ പ്രതിദിനം 18,000 കൊവിഡ് ടെസ്റ്റുകൾ നടത്താൻ തീരുമാനമായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. സർവകക്ഷി യോഗത്തിൽ ബിജെപി, ആംആദ്മി, കോൺഗ്രസ്, ബി എസ് പി നേതാക്കൾ പങ്കെടുത്തു

കൊവിഡ് ടെസ്റ്റ് നടത്താനുള്ള ചെലവ് പാതിയായി കുറയ്ക്കണമെന്ന ബിജെപിയുടെ ആവശ്യം അംഗീകരിച്ചു. സ്വകാര്യ ആശുപത്രികളിലെ നിരയ്ക്ക് കുറയ്ക്കാൻ നടപടി വേണമെന്നും ആവശ്യമുയർന്നു. ലോക്ക് ഡൗൺ നീട്ടണമോയെന്ന കാര്യത്തിൽ യോഗത്തിൽ ചർച്ച നടന്നില്ല

450 രൂപ മാത്രം ചെലവ് വരുന്ന കൊവിഡ് ടെസ്റ്റ് ഡൽഹിയിൽ ഉടൻ ലഭ്യമാകുമെന്ന് ആംആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ കുടുംബത്തിനും കണ്ടെയ്ൻമെന്റ് സോണിലുള്ള കുടുംബങ്ങൾക്കും പതിനായിരം രൂപ വീതം സാമ്പത്തിക സഹായം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു

Share this story