വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം വരന് കൊവിഡ്; വധുവും ബന്ധുക്കളുമടക്കം 63 പേർ ക്വാറന്റൈനിൽ

വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം വരന് കൊവിഡ്; വധുവും ബന്ധുക്കളുമടക്കം 63 പേർ ക്വാറന്റൈനിൽ

വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം വരന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വധുവും ബന്ധുക്കളുമടക്കം കല്യാണത്തിൽ പങ്കെടുത്ത 63 പേർ ക്വാറന്റൈനിൽ പ്രവേശിച്ചു

മഹാരാഷ്ട്രയിൽ പാൽഘർ ജില്ലയിലാണ് സംഭവം. 22കാരനായ നവവരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലാബ് അസിസ്റ്റന്റായി ജോലി നോക്കുകയാണ് ഇയാൾ. വിവാഹത്തിന് മുമ്പും യുവാവ് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. പക്ഷേ ഫലം നെഗറ്റീവായിരുന്നു

വിവാഹശേഷം നടത്തിയ പരിശോധനാ ഫലത്തിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് വധുവിനോടും കല്യാണത്തിൽ പങ്കെടുത്തവരോടും ക്വാറന്റൈനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചത്.

Share this story