പാക്കിസ്ഥാനില്‍ കാണാതായ ഇന്ത്യന്‍ എംബസി ജീവനക്കാര്‍ പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍

പാക്കിസ്ഥാനില്‍ കാണാതായ ഇന്ത്യന്‍ എംബസി ജീവനക്കാര്‍ പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍

പാക്കിസ്ഥാനില്‍ ഇന്ന് രാവിലെ മുതല്‍ കാണാതായ രണ്ട് ഇന്ത്യന്‍ എംബസി ജീവനക്കാര്‍ പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച രാവിലെ എട്ട് മണി മുതലാണ് എംബിയിലെ ഡ്രൈവര്‍മാരായ രണ്ട് പേരെ കാണാതായത്.

ജീവനക്കാരെ കാണാതായതിന് പിന്നാലെ ഇന്ത്യയിലെ പാക് പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തിയിരുന്നു. ഡ്രൈവര്‍മാരെ കാണാതായതില്‍ പാക് സര്‍ക്കാരിന് ഇന്ത്യ പരാതിയും നല്‍കിയിരുന്നു.

ആഴ്ചകള്‍ക്ക് മുമ്പ് ചാരപ്രവൃത്തി ആരോപിച്ച് രണ്ട് പാക് നയതന്ത്രജ്ഞരെ ഇന്ത്യ നാടുകടത്തിയിരുന്നു. ഇന്ത്യയിലെ പാക് എംബസി ജീവനക്കാരെയാണ് ചാരപ്രവൃത്തിക്കിടെ പിടികൂടി നാടുകടത്തിയത്. ഇതിന് പിന്നാലെ ഇസ്ലാമാബാദിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെ പാക് രഹസ്യാന്വേഷണ വിഭാഗം ഉപദ്രവിക്കുന്നതായി റിപ്പോര്‍ട്ടുകളും വന്നിരുന്നു.

Share this story