കൊവിഡ് നിയന്ത്രണാതീതമാകുന്നു; തമിഴ്‌നാട്ടിൽ ചെന്നൈ ഉൾപ്പെടെ നാല് ജില്ലകളിൽ സമ്പൂർണ ലോക്ക് ഡൗൺ

കൊവിഡ് നിയന്ത്രണാതീതമാകുന്നു; തമിഴ്‌നാട്ടിൽ ചെന്നൈ ഉൾപ്പെടെ നാല് ജില്ലകളിൽ സമ്പൂർണ ലോക്ക് ഡൗൺ

കൊവിഡ് വ്യാപനം രൂക്ഷമായ തമിഴ്‌നാട്ടിൽ നാല് ജില്ലകളിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കൽപേട്ട്, കാഞ്ചിപുരം, തിരുവള്ളൂർ ജില്ലകളിലാണ് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

ചെന്നൈ അടക്കം കൊവിഡ് രൂക്ഷമായി ബാധിച്ച ജില്ലകളിൽ സമ്പൂർണ ലോക്ക് ഡൗൺ വേണമെന്ന് വിദഗ്ധ സമിതി നേരത്തെ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം.

അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. ജൂൺ 19 മുതൽ 30 വരെയാണ് സമ്പൂർണ ലോക്ക് ഡൗൺ. തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്ത 44000ത്തിലധികം കൊവിഡ് രോഗികളിൽ 32,000ത്തോളം പേരും ചെന്നൈയിലാണ്.

Share this story