തെലങ്കാനയിലെ മൂന്ന് ടിആർഎസ് എംഎൽഎമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തെലങ്കാനയിലെ മൂന്ന് ടിആർഎസ് എംഎൽഎമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തെലങ്കാനയിൽ മൂന്ന് എംഎൽഎമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടിആർഎസ് എംഎൽഎമാരായ യാദ്ഗിരി റെഡ്ഡി, ബാജി റെഡ്ഡി, ബിഗല ഗണേഷ് ഗുപ്ത എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിചച്ത്.

ബാജി റെഡ്ഡിയുടെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിസാമാബാദ് റൂറലിൽ നിന്നുള്ള എംഎൽഎയാണ് അദ്ദേഹം. ജനഗാവിൽ നിന്നുള്ള എംഎൽഎയാണ് യാദ്ഗിരി റെഡ്ഡി. നിസാമാബാദ് അർബനിലെ എംഎൽഎയാണ് ഗണേഷ് ഗുപ്ത

എംഎൽഎമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നിരവധി പാർട്ടി പ്രവർത്തകരും ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസം 23 മാധ്യമപ്രവർത്തകർക്കും തെലങ്കാനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

തെലങ്കാനയിൽ ഇതുവരെ 4737 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 182 പേർ മരിച്ചു.

Share this story