ചൈനീസ് അതിർത്തിയിൽ എന്താണ് സംഭവിക്കുന്നത്; പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് എ കെ ആന്റണി

ചൈനീസ് അതിർത്തിയിൽ എന്താണ് സംഭവിക്കുന്നത്; പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് എ കെ ആന്റണി

ചൈനീസ് അതിർത്തിയിൽ മൂന്ന് ഇന്ത്യൻ ജവാൻമാരുടെ ജീവൻ പൊലിഞ്ഞ പശ്ചാത്തലത്തിൽ സൈനിക ചർച്ചയല്ല, ഇനി നയതന്ത്ര ചർച്ച തന്നെ അനിവാര്യമാണെന്ന് മുൻ പ്രതിരോധ മന്ത്രി എ കെ ആന്റണി. ചൈനക്ക് അതിർത്തി രേഖ സംബന്ധിച്ചുള്ള വെറും തർക്കം മാത്രമല്ല ഉള്ളത്. ഇത്തരം സംഘർഷം ഈ സമയത്ത് സൃഷ്ടിക്കുന്നതുവഴി മറ്റെന്തോ അവർ ലക്ഷ്യം വെക്കുന്നുണ്ടെന്നും ആന്റണി പറയുന്നു

സൈനിക തല ചർച്ചക്കൊപ്പം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ഇടക്കം ഇടപെട്ട് ഉന്നതതല ചർച്ചയിലേക്ക് കാര്യങ്ങൾ നീങ്ങിയേ മതിയാകൂവെന്നും എ കെ ആന്റണി പറഞ്ഞു. റോഡ് നിർമാണത്തെ ചൊല്ലി മാത്രമല്ല ചൈനക്ക് തർക്കം. ഉന്നതതല ചർച്ച നടക്കുന്നതിന് മുമ്പ് അതിർത്തിയിൽ നിന്ന് ചൈന പിൻമാറുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. എന്നാൽ മാത്രമേ ഫലപ്രദമായ ചർച്ച നടക്കൂ

1975ന് ശേഷവും ഇന്ത്യയും ചൈനയും ചമ്മിൽ അതിർത്തിയിൽ സംഘർഷാത്മകമായ സാഹചര്യമുണ്ടായിട്ടുണ്ട്. ഉന്തും തള്ളുമുണ്ടായിട്ടുണ്ട്. എന്നാൽ ഒരിക്കലും ജീവഹാന സംഭവിച്ചിട്ടില്ല. അതിനാൽ രാജ്യത്തെ വിശ്വാസത്തിലെടുത്ത് അതിർത്തിയിൽ എന്താണ് സംഭവിക്കുന്നതെന്ന് പ്രധാനമന്ത്രിയോ വിദേശകാര്യ മന്ത്രിയോ പ്രതിരോധ മന്ത്രിയോ വിശദീകരിക്കണമെന്നും ആന്റണി പറഞ്ഞു.

Share this story