വിധവയായ സ്ത്രീയെ കൊലപ്പെടുത്തി വെട്ടിയെടുത്ത ശിരസ്സുമായി യുവാവ് പോലീസ് സ്‌റ്റേഷനിൽ

വിധവയായ സ്ത്രീയെ കൊലപ്പെടുത്തി വെട്ടിയെടുത്ത ശിരസ്സുമായി യുവാവ് പോലീസ് സ്‌റ്റേഷനിൽ

വിധവയായ സ്ത്രീയെ കൊലപ്പെടുത്തി വെട്ടിയെടുത്ത ശിരസ്സുമായി യുവാവ് പോലീസ് സ്‌റ്റേഷനിൽ വന്ന് കീഴടങ്ങി. ഒഡീഷയിലെ മയൂർബഞ്ച് ജില്ലയിലാണ് സംഭവം. ബുദ്ധുറാം സിംഗ് എന്ന 30കാരനാണ് 60കാരിയായ ചമ്പ സിംഗ് എന്ന സ്ത്രീയെ കൊലപ്പെടുത്തിയത്.

മൂന്ന് ദിവസം മുമ്പ് ബുദ്ധുറാമിന്റെ കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ മരണത്തിന് കാരണം ചമ്പയുടെ ദുർമന്ത്രവാദമാണെന്ന് ഇയാൾ വിശ്വസിച്ചിരുന്നു. തുടർന്നാണ് കൊലപാതകം നടത്തിയത്.

കോടാലി കൊണ്ട് കഴുത്തറുത്ത് മാറ്റിയാണ് കൊലപാതകം നടത്തിയത്. തുടർന്ന് ശിരസ്സുമായി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.

Share this story