തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവില വര്‍ധിച്ചു; പിന്തുണ നല്‍കി രസിച്ച് മോദി സര്‍ക്കാര്‍

തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവില വര്‍ധിച്ചു; പിന്തുണ നല്‍കി രസിച്ച് മോദി സര്‍ക്കാര്‍

രാജ്യത്ത് തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. ഡീസിന് 54 പൈസയും പെട്രോളിന് 47 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ പെട്രോളിന് 5.48 രൂപയും ഡീസലിന് 5.51 രൂപയും വര്‍ധിച്ചു.

അടുത്തയാഴ്ച വരെ ദിനംപ്രതി എണ്ണവില ഉയര്‍ത്തുമെന്നാണ് പെട്രോള്‍ കമ്പനികള്‍ നല്‍കുന്ന സൂചന. ലോക്ക് ഡൗണ്‍ കാലത്തെ അറുതിക്ക് പിന്നാലെ സാധാരണക്കാരനെ കൊള്ളയടിക്കുന്ന നടപടിക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ അകമഴിഞ്ഞ പിന്തുണ നല്‍കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞപ്പോള്‍ വര്‍ധിപ്പിച്ച എക്‌സൈസ് തീരുവ കുറയ്ക്കാന്‍ പോലും കേന്ദ്രം തയ്യാറായിട്ടില്ല

അതേസമയം എണ്ണവില വര്‍ധനവിനെതിരെ സിപിഎം ഇന്ന് പ്രതിധേഷ ദിനം ആചരിക്കുകയാണ്. രണ്ട് ലക്ഷം കേന്ദ്രങ്ങളിലായാണ് പ്രതിഷേധം. തിരുവനനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടക്കുന്ന പരിപാടിയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ പങ്കെടുക്കും.

Share this story