ചൈനീസ് കമ്പനിയുമായുള്ള കരാർ അവസാനിപ്പിക്കുന്നതായി ഇന്ത്യൻ റെയിൽവേ

ചൈനീസ് കമ്പനിയുമായുള്ള കരാർ അവസാനിപ്പിക്കുന്നതായി ഇന്ത്യൻ റെയിൽവേ

ചൈനീസ് കമ്പനിയുമായുള്ള കരാർ ഇന്ത്യൻ റെയിൽവേ അവസാനിപ്പിച്ചു. ബീജിംഗ് നാഷണൽ റെയിൽവേ റിസർച്ച് ആൻഡ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നൽ ആൻഡ് കമ്മ്യൂണിക്കേഷൻ ഗ്രൂപ്പ് കമ്പനി ലിമിറ്റഡുമായുള്ള കരാറാണ് അവസാനിപ്പിച്ചത്.

മോശം പുരോഗതി കണക്കിലെടുത്താണ് കരാർ അവസാനിപ്പിക്കാൻ ഡിഎഫ്‌സിസിഐഎൽ തീരുമാനിച്ചതെന്ന് ഇന്ത്യൻ റെയിൽവേ വാർത്താക്കുറിപ്പ് ഇറക്കി.

അതേസമയം തിങ്കളാഴ്ച ചൈനീസ് അതിർത്തിയിൽ നടന്ന സംഘർഷത്തിൽ 20 ജവാൻമാർ കൊല്ലപ്പെട്ടതിന് തുടർന്നാണ് നടപടിയെന്ന് സംസാരമുണ്ട്. ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന് രാജ്യവ്യാപകമായി ആവശ്യമുയർന്നിരുന്നു.

Share this story