മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സർക്കാരുണ്ടാക്കാനുള്ള നീക്കവുമായി കോൺഗ്രസ്

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സർക്കാരുണ്ടാക്കാനുള്ള നീക്കവുമായി കോൺഗ്രസ്

എംഎൽഎമാരുടെ രാജിയോടെ മണിപ്പൂരിലെ ബിജെപി സർക്കാർ പ്രതിസന്ധിയിലായതോടെ കരുക്കൾ നീക്കി കോൺഗ്രസ്. സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് ആരംഭിച്ചു.

മണിപ്പൂരിൽ ഉടൻ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറുമെന്ന് പാർട്ടി നേതാവ് നിങ്കോമ്പം ബൂപേന്ദ മൈതേ അറിയിച്ചു. ബിജെപിയുടെ മൂന്ന് എംഎൽഎമാർ രാജിവെച്ച് കോൺഗ്രസിൽ ചേരുകയും മറ്റ് ആറ് എംഎൽഎമാർ നിലവിലെ സർക്കാരിന് പിന്തുണ പിൻവലിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബിജെപി പ്രതിസന്ധിയിലായത്.

സർക്കാരിന് പിന്തുണ പിൻവലിച്ച എംഎൽഎമാരെ കോൺഗ്രസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. മൂന്ന് മന്ത്രിമാരടക്കം എൻ പി പിയിലെ നാല് എംഎൽഎമാരും ഒരു തൃണമൂൽ എംഎൽഎയും ഒരു സ്വതന്ത്രനുമാണ് പിന്തുണ പിൻവലിച്ചത്. 60 അംഗ നിയമസഭയിൽ എൻഡിഎയുടെ അംഗസംഖ്യ ഇതോടെ കേവലഭൂരിപക്ഷത്തിനും താഴെ 30 ആയി കുറഞ്ഞു.

Share this story