പുരി രഥയാത്രക്ക് സ്‌റ്റേ; അനുമതി നൽകിയാൽ ജഗന്നാഥൻ ക്ഷമിക്കില്ലെന്ന് സുപ്രീം കോടതി

പുരി രഥയാത്രക്ക് സ്‌റ്റേ; അനുമതി നൽകിയാൽ ജഗന്നാഥൻ ക്ഷമിക്കില്ലെന്ന് സുപ്രീം കോടതി

കൊവിഡിന്റെ പശ്ചാത്തലത്തിൽ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയും അനുബന്ധ ചടങ്ങുകളും സുപ്രീം കോടതി തടഞ്ഞു. രഥയാത്ര നടത്തിയാൽ ജഗന്നാഥൻ ക്ഷമിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു. രഥയാത്ര മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി

മഹാമാരിയുടെ കാലത്ത് ഇത്തരത്തിലുള്ള ഒത്തുചേരലുകൾ നടക്കരുത്. തിരക്ക് വർധിക്കുമ്പോൾ വൈറസ് വ്യാപ സാധ്യത ഉയരും. പൊതുജനാരോഗ്യത്തെ കരുതിയും പൗരൻമാരുടെ സുരക്ഷയെ കരുതിയും ഈ വർഷം രഥയാത്ര അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി

ക്ഷേത്രത്തിനുള്ളിലെ ചടങ്ങ് നടത്താൻ അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു. എന്നാൽ കോടതി ിതും അംഗീകരിച്ചില്ല. ജൂൺ 23നാണ് രഥോത്സവം നടക്കാറുള്ളത്.

Share this story