ജമ്മു കാശ്മീരിൽ രൂക്ഷ ഏറ്റുമുട്ടൽ; 24 മണിക്കൂറിനിടെ ഏഴ് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിൽ രൂക്ഷ ഏറ്റുമുട്ടൽ; 24 മണിക്കൂറിനിടെ ഏഴ് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ ഷോപിയാനിലും അവന്തിപോരയിലും നടന്ന ഏറ്റുമുട്ടലുകളിലായി ഏഴ് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഷോപിയാൻ മേഖലയിൽ നാല് ഭീകരരെയും അവന്തിപ്പോരയിൽ മൂന്ന് ഭീകരരെയുമാണ് സൈന്യം വധിച്ചത്. മണിക്കൂറുകൾ നേരം നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ കൊലപ്പെടുത്തിയത്.

ഷോപിയാനിലെ മുനന്ദ് മേഖലയിൽ ഇന്നലെ ഉച്ച കഴിഞ്ഞാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. അവന്തിപോരയിലെ മീജ് പാമ്പോറിൽ ഇന്നലെ രാത്രിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. അനന്ത്‌നാഗിൽ ഒരു ഭീകരനെ സൈന്യം പിടികൂടിയതായും റിപ്പോർട്ടുകളുണ്ട്.

Share this story