രാഹുൽ ഗാന്ധിക്ക് ഇന്ന് അൻപതാം പിറന്നാൾ

രാഹുൽ ഗാന്ധിക്ക് ഇന്ന് അൻപതാം പിറന്നാൾ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇന്ന് അൻപതാം ജന്മദിനം. പിറന്നാളിന്റെ ഭാഗമായി അമ്പത് ലക്ഷം കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യങ്ങളും സാനിറ്റൈസറും മാസ്‌കും ഉൾപ്പെടെയുള്ള കിറ്റ് നൽകുമെന്ന് യൂത്ത് കോൺഗ്രസ് അവകാശപ്പെടുന്നു.

ആഘോഷം വേണ്ടെന്ന് പാർട്ടി പ്രവർത്തകർക്ക് രാഹുൽ ഗാന്ധി നിർദേശം നൽകിയിട്ടുണ്ട്. 1970ലാണ് രാഹുൽ ഗാന്ധിയുടെ ജനനം. രണ്ട് വർഷക്കാലം കോൺഗ്രസിന്റെ ദേശീയ പ്രസിഡന്റ് സ്ഥാനം വഹിച്ചു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടർന്ന് സ്ഥാനം ഉപേക്ഷിച്ചു

നിലവിൽ വയനാട് എംപിയാണ് രാഹുൽ ഗാന്ധി. സ്വന്തം മണ്ഡലമായ അമേഠിയിലും മത്സരിച്ചെങ്കിലും അവിടെ തോൽവി ഏറ്റുവാങ്ങാനായിരുന്നു വിധി.

Share this story