രാജ്യസഭാ തെരഞ്ഞെടുപ്പ്: ബിജെപിക്ക് നേട്ടം; കെ സി വേണുഗോപാൽ രാജസ്ഥാനിൽ നിന്ന് വിജയിച്ചു

രാജ്യസഭാ തെരഞ്ഞെടുപ്പ്: ബിജെപിക്ക് നേട്ടം; കെ സി വേണുഗോപാൽ രാജസ്ഥാനിൽ നിന്ന് വിജയിച്ചു

എട്ട് സംസ്ഥാനങ്ങളിൽ നിന്നായി 19 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കെ സി വേണുഗോപാലിന് വജിയം. രാജസ്ഥാനിൽ നിന്ന് മത്സരിച്ച കെ സി വേണുഗോപാലിന് 64 വോട്ടുകൾ ലഭിച്ചു. കോൺഗ്രസിന്റെ മറ്റൊരു സ്ഥാനാർഥി നീരജ് ദങ്കിയും രാജ്യസഭയിലെത്തി. രാജസ്ഥാനിൽ ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്.

മധ്യപ്രദേശിൽ രണ്ട് സീറ്റുകൾ ബിജെപിക്ക് ലഭിച്ചു. ജ്യോതിരാദിത്യ സിന്ധ്യയും സുമർ സിംഗ് സോളങ്കിയുമാണ് ബിജെപിയെ പ്രതിനിധീകരിച്ച് വിജയിച്ചത്. കോൺഗ്രസിന്റെ ദിഗ് വിജയ് സിംഗിന് മാത്രമാണ് ഇവിടെ നിന്ന് ജയിക്കാനായത്. മേഘാലയയിൽ എൻ പി പി വിജയിച്ചു. ആന്ധ്രയിൽ നാല് സീറ്റിലും വൈസ് എസ് ആർ കോൺഗ്രസ് വിജയിച്ചു.

ഗുജറാത്തിൽ അഭയ് ഭരദ്വാദ്, രമില ബെൻ ബറ, നർഹരി അമിൻ എന്നിവർ ബിജെപിയെ പ്രതിനിധീകരിച്ച് വിജയിച്ചു. ആന്ധ്രപ്രദേശ് ഗുജറാത്ത് സംസ്ഥാനങ്ങളിൽ നാല് വീതവും മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മൂന്ന് വീതവും ഝാർഖണ്ഡിൽ രണ്ട് സീറ്റുകളിലേക്കും മേഘാലയ, മണിപ്പൂർ, മിസോറം സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

Share this story