കാശ്മീർ അതിർത്തിയിൽ പാക് ഡ്രോൺ അതിർത്തി രക്ഷാ സേന വെടിവെച്ചിട്ടു

കാശ്മീർ അതിർത്തിയിൽ പാക് ഡ്രോൺ അതിർത്തി രക്ഷാ സേന വെടിവെച്ചിട്ടു

ജമ്മു കാശ്മീരിലെ കത്വയിൽ പാക്കിസ്ഥാന്റെ ചാര ഡ്രോൺ അതിർത്തി രക്ഷാ സേന വെടിവെച്ചിട്ടു. ഡ്രോണിൽ നിന്ന് ആയുധങ്ങളും കണ്ടെത്തി. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് ബി എസ് എഫ് ഡ്രോൺ വെടിവെച്ചിട്ടത്.

പട്രോളിംഗിനിടെയാണ് ബി എസ് എഫ് സൈനികരുടെ ശ്രദ്ധയിൽ പാക് ഡ്രോൺ പെടുന്നത്. യുഎസ് നിർമിത ആയുധങ്ങളാണ് വെടിവെച്ചിട്ട ഡ്രോണിൽ നിന്നും കണ്ടെത്തിയത്. ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്താൻ പാക്കിസ്ഥാൻ ഇത്തരം ഡ്രോണുകൾ ഉപയോഗിക്കാറുണ്ടെന്നാണ് വിവരം

Share this story