ചൈന അതിക്രമിച്ചു കയറിയില്ലെന്ന മോദിയുടെ പരാമർശം അബദ്ധമായി; തിരുത്തുമായി പ്രധാനമന്ത്രിയുടെ ഓഫീസ്

ചൈന അതിക്രമിച്ചു കയറിയില്ലെന്ന മോദിയുടെ പരാമർശം അബദ്ധമായി; തിരുത്തുമായി പ്രധാനമന്ത്രിയുടെ ഓഫീസ്

ലഡാക്ക് സംഘർഷം സംബന്ധിച്ച് സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്. ഇന്ത്യൻ ഭൂമിയിൽ ആരും അതിക്രമിച്ച് കയറിയിട്ടില്ലെന്നായിരുന്നു നരേന്ദ്രമോദി ഇന്നലെ പറഞ്ഞത്.

മോദിയുടെ പരാമർശം വിവാദമായ സാഹചര്യത്തിലാണ് വിശദീകരണം. ഇന്ത്യൻ മണ്ണിലേക്ക് ചൈനീസ് സൈനികർ അതിക്രമിച്ചു കയറിയില്ലെങ്കിൽ ലഡാക്കിൽ എങ്ങനെ സംഘർഷമുണ്ടായി എന്ന് ചോദ്യമുയർന്നിരുന്നു. നമ്മുടെ സൈനികർ അവിടേക്ക് അതിക്രമിച്ച് കയറിയതാണോ എന്നുള്ള സംശയവും നിരവധി പേർ പങ്കുവെച്ചിരുന്നു. തുടർന്നാണ് അബദ്ധം മനസ്സിലായ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണ കുറിപ്പ് ഇറക്കിയത്.

നിയന്ത്രണ രേഖക്ക് ഇപ്പുറം നിർമാണ പ്രവർത്തനം നടത്താനായിരുന്നു ചൈനീസ് സേനയുടെ ശ്രമം. ചൈനീസ് സൈന്യത്തിന്റെ വലിയൊരു സംഘം അതിർത്തിയിലേക്ക് വന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു. ഇന്തയ്ൻ സൈന്യം ഈ കടന്നുകയറ്റം വിജയകരമായി തടഞ്ഞുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും ഓഫീസ് വിശദീകരിക്കുന്നു

നിയന്ത്രണരേഖ ഏകപക്ഷീയമായി മാറ്റുന്നത് അനുവദിക്കില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു.

Share this story