19 നിലകളുള്ള ആഡംബര ഫ്‌ളാറ്റ് കൊവിഡ് ആശുപത്രിയാക്കാൻ വിട്ടുനൽകി മുംബൈയിലെ വ്യവസായി

19 നിലകളുള്ള ആഡംബര ഫ്‌ളാറ്റ് കൊവിഡ് ആശുപത്രിയാക്കാൻ വിട്ടുനൽകി മുംബൈയിലെ വ്യവസായി

പുതിയതായി നിർമിച്ച 19 നിലകളുള്ള ആംഡബര ഫ്‌ളാറ്റ് വ്യവസായി കൊവിഡ് ആശുപത്രിയാക്കാൻ വിട്ടുനൽകി. മുംബൈ സ്വദേശി മെഹുൽ സാംഗ് വിയാണ് ആരെയും അമ്പരിപ്പിക്കുന്ന സഹായം ചെയ്തത്. ഷീജി ശരൺ ഡവലപേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഇദ്ദേഹം

മുംബൈ മലാഡിലെ എസ്വി റോഡിൽ സ്ഥിതി ചെയ്യുന്ന ഫ്‌ളാറ്റാണ് ഇദ്ദേഹം കൊവിഡ് ആശുപത്രിക്കായി വിട്ടുനൽകിയത്. 130 ഫ്‌ളാറ്റുകൾ അടങ്ങിയ 19 നില കെട്ടിടം ഉടമസ്ഥർക്ക് വിട്ടുനൽകാൻ തയ്യാറെടുക്കുമ്പോഴാണ് കൊവിഡ് വരുന്നത്. ഇതേ തുടർന്ന് ഫ്‌ളാറ്റുകൾ വാങ്ങിയവരുടെ അനുമതി തേടിയ ശേഷം മെഹുൽ ആശുപത്രിയാക്കാൻ വിട്ടുനൽകുകയായിരുന്നു

നിലവിൽ 300 കൊവിഡ് രോഗികളെ ഫ്‌ളാറ്റിലേക്ക് മാറ്റിയിട്ടുണ്ട്. ഒരു ഫ്‌ളാറ്റിൽ 4 കൊവിഡ് രോഗികളെയാണ് പാർപ്പിച്ചിരിക്കുന്നത്. ഇവർക്കുള്ള ചികിത്സയും ഫ്‌ളാറ്റിൽ തന്നെ നൽകുന്നുണ്ട്.

Share this story