മുംബൈയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

മുംബൈയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

മുംബൈയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. പൻവേൽ കാമോത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജാനകി വാസുവാണ് മരിച്ചത്. 77 വയസ്സായിരുന്നു. മുംബൈ ഭേലാപ്പൂരിൽ താമസിക്കുന്ന ഇവരുടെ മരണം ഞായറാഴ്ച വൈകിട്ടോടെയാണ് സ്ഥിരീകരിച്ചത്.

ജാനകിയുടെ മകൻ അടക്കമുള്ള കുടുംബാംഗങ്ങളെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ഇതോടെ മുംബൈയിൽ മരിച്ച മലയാളികളുടെ എണ്ണം 20 ആയി. മുംബൈയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1192 പേർക്കാണ് രോഗം ബാധിച്ചത്.

Share this story