ലഡാക്ക് സംഘർഷം: നാൽപതിലേറെ ചൈനീസ് സൈനികരെ വധിച്ചതായി കേന്ദ്രമന്ത്രി വി കെ സിംഗ്

ലഡാക്ക് സംഘർഷം: നാൽപതിലേറെ ചൈനീസ് സൈനികരെ വധിച്ചതായി കേന്ദ്രമന്ത്രി വി കെ സിംഗ്

ലഡാക്കിലെ ഗാൽവൻ താഴ് വരയിൽ നടന്ന സംഘർഷത്തിൽ നാൽപതിലേറെ ചൈനീസ് സൈനികരെ ഇന്ത്യ വധിച്ചതായി കേന്ദ്രമന്ത്രി വി കെ സിംഗ്. ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വി കെ സിംഗിന്റെ അവകാശവാദം. ഇത് എത്രത്തോളം സത്യമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല

സൈന്യമോ പ്രധാനമന്ത്രിയോ ഇതുസംബന്ധിച്ച യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. ഇതാദ്യമായാണ് കേന്ദ്രമന്ത്രി സഭയിലെ ഒരംഗം നാൽപതിലേറെ ചൈനീസ് സൈനികരെ വധിച്ചതായി വെളിപ്പെടുത്തുന്നത്.

ഇന്ത്യക്ക് നഷ്ടമായതിന്റെ ഇരട്ടിയിലേറെ സൈനികർ ചൈനക്ക് നഷ്ടപ്പെട്ടു. എന്നാൽ അവർ ഇക്കാര്യം മറച്ചുവെക്കുകയാണ്. ഗാൽവനിൽ ചൈനീസ് സൈനികരെ ഇന്ത്യയും തടവിലാക്കിയിരുന്നു. പിന്നീട് വിട്ടയക്കുകയായിരുന്നുവെന്നും വി കെ സിംഗ് അവകാശപ്പെടുന്നു.

അതേസമയം ചൈനയും ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണം നടത്തിയിട്ടില്ല. കമാൻഡിംഗ് റാങ്കിലുള്ള സൈനികനടക്കം നിരവധി ചൈനീസ് സൈനികർ കൊല്ലപെട്ടിട്ടുണ്ടാകാമെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.

Share this story