യോഗ ചെയ്യുന്നവർക്ക് കൊവിഡ് വരാനുള്ള സാധ്യത കുറവെന്ന് കേന്ദ്ര ആയുഷ് മന്ത്രി

യോഗ ചെയ്യുന്നവർക്ക് കൊവിഡ് വരാനുള്ള സാധ്യത കുറവെന്ന് കേന്ദ്ര ആയുഷ് മന്ത്രി

യോഗ ചെയ്യുന്നവർക്ക് കൊവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപാദ് നായിക്. അന്താരാഷ്ട്ര യോഗ ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യത്തും ലോകത്തെമ്പാടും യോഗ പ്രചരിപ്പിക്കുന്നത് കൊവിഡിനെതിരായ പോരാട്ടത്തിന് സാഹയകരമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു

മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കാലത്ത് രാജ്യത്തും ലോകത്തും യോഗയുടെ പ്രചാരണം വലിയ തോതിൽ കൊവിഡിനെ ചെറുക്കാൻ സഹായിച്ചിട്ടുണ്ട്. യോഗ ചെയ്താൽ കൊവിഡ് വരാനുള്ള സാധ്യത കുറവാണ്. മന്ത്രി പറഞ്ഞു.

Share this story