ഡൽഹിയിൽ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്, ഭീകരർ നഗരത്തിലെത്തി; സുരക്ഷ ശക്തമാക്കി

ഡൽഹിയിൽ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്, ഭീകരർ നഗരത്തിലെത്തി; സുരക്ഷ ശക്തമാക്കി

രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ജമ്മു കാശ്മീരിൽ നിന്ന് ഏഴോളം ഭീകരർ ഡൽഹിയിൽ ഭീകരാക്രമണം നടത്താനായി പുറപ്പെട്ടതായാണ് വിവരം.

കാശ്മീരിൽ നിന്ന് ട്രക്കുകളിലാണ് ഭീകരർ പുറപ്പെട്ടത്. ഇവർ വഴിയിൽ വെച്ച് വാഹനം മാറാമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഭീകരരിൽ മൂന്നോ നാലോ പേർ ഡൽഹിയിൽ എത്തിയിട്ടുണ്ടാകാമെന്നും കരുതുന്നുണ്ട്.

ഇതേ തുടർന്ന് ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. വാഹനപരിശോധനയും കർശനമാക്കിയിട്ടുണ്ട്. ഗസ്റ്റ് ഹൗസുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓഫീസുകൾക്കും മന്ത്രാലയങ്ങൾക്കും സുരക്ഷ വർധിപ്പിച്ചു.

കൊവിഡ് വ്യാപനത്തെ തുടർന്നുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിലാണ് ഡൽഹി ഇപ്പോൾ. കൂടാതെ ഇന്ത്യ-ചൈന അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് നിരവധി ഉന്നതതല യോഗങ്ങളാണ് രാജ്യതലസ്ഥാനത്ത് നടക്കുന്നത്. ശക്തമായ മഴയും രണ്ട് ദിവസങ്ങളായി ഡൽഹിയിൽ അനുഭവപ്പെടുന്നുണ്ട്. ആക്രമണത്തിന് വലിയ അവസരമായാണ് ഈ പശ്ചാത്തലം ഭീകരർ കാണുന്നതെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന മുന്നറിയിപ്പ്‌

Share this story