ഉദുമൽപേട്ട് ദുരഭിമാന കൊല: പ്രതികളുടെ വധശിക്ഷ റദ്ദാക്കി, കൗസല്യയുടെ പിതാവിനെ വെറുതെവിട്ടു

ഉദുമൽപേട്ട് ദുരഭിമാന കൊല: പ്രതികളുടെ വധശിക്ഷ റദ്ദാക്കി, കൗസല്യയുടെ പിതാവിനെ വെറുതെവിട്ടു

ഏറെ കോളിളക്കം സൃഷ്ടിച്ച തമിഴ്‌നാട്ടിലെ ഉദുമൽപേട്ട് ദുരഭിമാന കൊലയിൽ പ്രതികളുടെ വധശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. പെൺകുട്ടിയുടെ പിതാവും മുഖ്യപ്രതി ജഗദീഷും അടക്കം ആറ് പ്രതികളുടെ വധശിക്ഷയാണ് കോടതി റദ്ദാക്കിയത്.

കൗസല്യയുടെ പിതാവ് ചിന്നസ്വാമിയെ കോടതി കുറ്റവിമുക്തനാക്കി. മറ്റ് അഞ്ച് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയും ചെയ്തു. കേസിൽ കൗസല്യയുടെ അമ്മ, അമ്മാവൻ എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു.

2016ലാണ് ഉന്നതകുലത്തിൽപ്പെട്ട കൗസല്യയെ വിവാഹം ചെയ്തതിന് ദളിത് യുവാവായ ശങ്കറിനെ ഉദുമൽപേട്ട് ബസ് സ്റ്റാൻഡിന് മുന്നിലിട്ട് പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിൽ കൗസല്യക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. തമിഴ്‌നാട്ടിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ കൗസല്യ തന്നെയാണ് തന്റെ കുടുംബത്തിനെതിരേ കേസ് നയിച്ചത്. നിലവിൽ കൗസല്യ സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമാണ്.

Share this story