ബിജെപി പരിപാടിക്കിടെ പ്രഗ്യാ സിംഗ് ഠാക്കൂർ തല കറങ്ങി വീണു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബിജെപി പരിപാടിക്കിടെ പ്രഗ്യാ സിംഗ് ഠാക്കൂർ തല കറങ്ങി വീണു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഭോപ്പാലിൽ ബിജെപി സംഘടിപ്പിച്ച പരിപാടിക്കിടെ ഭോപ്പാൽ എംപിയായ പ്രഗ്യാ സിംഗ് ഠാക്കൂർ എംപി തലകറങ്ങി വീണു. ശ്യാമപ്രസാദ് മുഖർജി അനുസ്മരണ പരിപാടിക്കിടെയാണ് പ്രഗ്യാ സിംഗ് തല കറങ്ങി വീണത്.

ഇവർക്ക് പാർട്ടി ആസ്ഥാനത്ത് വെച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. കോൺഗ്രസ് ഭരണകാലത്ത് നടന്ന പീഡനങ്ങളാണ് തന്റെ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമെന്ന് കഴിഞ്ഞ ദിവസം ഇവർ ആരോപിച്ചിരുന്നു.

Share this story