ജനത്തെ പരമാവധി പിഴിയും: തുടർച്ചയായ പതിനെട്ടാം ദിവസവും രാജ്യത്ത് ഇന്ധനവില വർധിച്ചു

ജനത്തെ പരമാവധി പിഴിയും: തുടർച്ചയായ പതിനെട്ടാം ദിവസവും രാജ്യത്ത് ഇന്ധനവില വർധിച്ചു

പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർധനവ്. തുടർച്ചയായ പതിനെട്ടാം ദിവസമാണ് ഇന്ധനവില ഉയരുന്നത്. പെട്രോളിന് 16 പൈസയും ഡീസലിന് 12 പൈസയുമാണ് വർധിച്ചത്.

കൊച്ചിയിൽ ഇതോടെ പെട്രോളിന് ലിറ്റർ 80.18 രൂപയായി. ഡീസലിന് ലിറ്ററിന് 75.04 രൂപയായി. കഴിഞ്ഞ പതിനെട്ട് ദിവസത്തിനിടെ പെട്രോളിന് 10.04 രൂപയാണ് വർധിച്ചത്.

Share this story