പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ നടത്തേണ്ട: സിബിഎസ്ഇയുടെ വിജ്ഞാപനം സുപ്രീം കോടതി അംഗീകരിച്ചു

പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ നടത്തേണ്ട: സിബിഎസ്ഇയുടെ വിജ്ഞാപനം സുപ്രീം കോടതി അംഗീകരിച്ചു

പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കുന്നുവെന്ന സിബിഎസ്ഇയുടെ വിജ്ഞാപനം സുപ്രീം കോടതി അംഗീകരിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന 12ാം ക്ലാസ് പരീക്ഷ ഇപ്പോൾ റദ്ദാക്കുകയാണെന്നും നടത്താൻ പറ്റുന്ന അവസരം വന്നാൽ നടത്തുമെന്നും സിബിഎസ്ഇ കോടതിയെ അറിയിച്ചു

പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് സാഹചര്യം അനുകൂലമായാൽ പരീക്ഷ നടത്തുമെന്നാണ് സിബിഎസ്ഇ അറിയിച്ചത്. ഇത് സുപ്രീം കോടതി അംഗീകരിച്ച് ഉത്തരവിറക്കുകയായിരുന്നു.

ജൂലൈ ഒന്ന് മുതൽ 15ാം തീയതി വരെ നടത്താനിരുന്ന പരീക്ഷകൾ റദ്ദാക്കുന്നുവെന്നാണ് സിബിഎസ്ഇ അറിയിച്ചത്. ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് മാർക്ക് അനുവദിച്ച് നൽകാനാണ് തീരുമാനം. എഴുതിയ പരീക്ഷകളുടെ ശരാശരിയിൽ ഗ്രേഡ് നിർണയിക്കും. അതേസമയം കേരളത്തിൽ പൂർത്തിയായ പരീക്ഷകൾ റദ്ദാക്കില്ല

Share this story