കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോൺഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്‌വിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടർന്ന് അദ്ദേഹത്തോടെ ജൂലൈ 9 വരെ ഐസോലേഷനിൽ പോകാൻ നിർദേശിച്ചിരിക്കുകയാണ്.

ഡൽഹിയിൽ നിരവധി അഭിഭാഷകർക്കും ജഡ്ജിമാർക്കും കൊവിഡ് ബാധിക്കുന്നത് നിയമസംവിധാനത്തെ തന്നെ താളം തെറ്റിക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് കോടതി നടപടികൾ നിയന്ത്രിക്കാൻ മദ്രാസ് ഹൈക്കോടതി തീരുമാനിച്ചിരുന്നു. പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിയും കുടുംബവും ക്വാറന്റൈനിലാണ്.

Share this story