യുവാവുമായി പ്രണയം: 16കാരിയായ സഹോദരിയെ കൊന്ന് കാട്ടിലുപേക്ഷിച്ച സഹോദരൻ അറസ്റ്റിൽ

യുവാവുമായി പ്രണയം: 16കാരിയായ സഹോദരിയെ കൊന്ന് കാട്ടിലുപേക്ഷിച്ച സഹോദരൻ അറസ്റ്റിൽ

ഗ്രാമീണനായ യുവാവിനെ പ്രണയിച്ചതിന് 16 വയസ്സുള്ള സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അറസ്റ്റിൽ. 26കാരനായ അനിൽ സൂര്യവംശിയാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ നാൻഡെഡ് ജില്ലയിലെ ദെഗ്ലൂരിലാണ് സംഭവം

കഴിഞ്ഞ 22ാം തീയതി പെൺകുട്ടിയുടെ മൃതദേഹം അഴുകിയ നിലയിൽ കാട്ടിൽ കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. 16കാരിയായ കൽപ്പന സൂര്യവംശിയാണ് മരിച്ചത്. ഗ്രാമത്തിലൂടെ 20കാരനായ യുവാവുമായി കൽപ്പന പ്രണയത്തിലായിരുന്നു.

പ്രണയം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടപ്പോൾ മടിച്ചതിനെ തുടർന്നാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് സഹോദരൻ പറയുന്നു. 20ന് കുട്ടിയെ കാണാതായിട്ടും വീട്ടുകാർ പരാതി നൽകാത്തതിനെ തുടർന്നാണ് പോലീസ് സഹോദരനെ പിടികൂടി ചോദ്യം ചെയ്തത്. അതേസമയം കൊലപാതകത്തിൽ വീട്ടിലെ മറ്റുള്ളവരുടെ പങ്കും പോലീസ് സംശയിക്കുന്നുണ്ട്.

Share this story