കൊവിഡിനെതിരായ പോരാട്ടം: ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാൾ ബഹുദൂരം മുന്നിലെന്ന് പ്രധാനമന്ത്രി

കൊവിഡിനെതിരായ പോരാട്ടം: ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാൾ ബഹുദൂരം മുന്നിലെന്ന് പ്രധാനമന്ത്രി

കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാൾ ബഹുദൂരം മുന്നിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ രോഗമുക്തരാകുന്നുവരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. വൈറസിനെതിരായി ജനങ്ങൾ നടത്തിയ പോരാട്ടം ഫലം കണ്ടതായും മോദി പറഞ്ഞു

ജനങ്ങളുടെ ജീവിതത്തിന് നേരെയുള്ള ഭീഷണിയാണ് കൊവിഡ്. ഇന്ത്യയിൽ വൈറസുണ്ടാക്കുന്ന പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് ചിലർ പ്രവചിച്ചത്. എന്നാൽ ലോക്ക് ഡൗൺ ഉൾപ്പടെ സർക്കാർ എടുത്ത പ്രതിരോധ നടപടികൾ ഗുണം ചെയ്തു. എ്ന്നാൽ പോരാട്ടം അവസാനിച്ചിട്ടില്ല. കൂടുതൽ ജാഗ്രത പുലർത്തണമെന്നും മോദി പറഞ്ഞു.

മാർത്തോമാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമാ മെത്രോപോലീത്തയുടെ നവതി ആഘോഷ ചടങ്ങ് വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ജോസഫ് മാർത്തോമ മെത്രോപോലീത്തക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു

ദാരിദ്ര്യം ഇല്ലാതാക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടി പരിശ്രമിച്ച വ്യക്തിയാണ് ജോസഫ് മാർത്തോമാ മെത്രപോലീത്ത. രാജ്യത്തിന്റെയും സമൂഹത്തിന്റെയും അഭിവൃദ്ധിക്കായി അദ്ദേഹം ജീവിതം സമർപ്പിച്ചു. ദേശീയ ഐക്യത്തിന് സഭ നൽകുന്ന സേവനം മഹത്തരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു

Share this story