സൈനികർക്കുള്ള അനുശോചന യോഗത്തിൽ പരസ്പരം തല്ലുകൂടി കോൺഗ്രസ് പ്രവർത്തകർ

സൈനികർക്കുള്ള അനുശോചന യോഗത്തിൽ പരസ്പരം തല്ലുകൂടി കോൺഗ്രസ് പ്രവർത്തകർ

ലഡാക്കിലെ ഗാൽവാൻ താഴ് വരയിൽ ചൈനീസ് സൈനികരുമായുണ്ടായ സംഘർഷത്തിനിടെ കൊല്ലപ്പെട്ട സൈനികരെ അനുസ്മരിച്ച് നടന്ന പരിപാടിയിൽ കലഹിച്ച് കോൺഗ്രസ് പ്രവർത്തകർ. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം.

അനുശോചന യോഗത്തിന്റെ ഫോട്ടോ ആരെടുക്കുമെന്നതിനെ ചൊല്ലിയാണ് തർക്കം തുടങ്ങിയത്. തർക്കം പിന്നെ കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. ശ്യാം സുധീൻ, സോന ധൻവാനി എന്നിവരാണ് പരസ്പരം ഏറ്റുമുട്ടിയത്. സംഭവം ലജ്ജാകരമാണെന്നും ഇരുവർക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.

Share this story