ഇളവുകൾ ഒഴിവാക്കും: ജൂലൈ മുതൽ എടിഎം ഇടപാടിന് സേവന നിരക്ക് നൽകണം

ഇളവുകൾ ഒഴിവാക്കും: ജൂലൈ മുതൽ എടിഎം ഇടപാടിന് സേവന നിരക്ക് നൽകണം

എടിഎം ഇടപാട് നിരക്കുകൾക്ക് ഇളവ് നൽകിയ നടപടി ജൂലൈ മുതൽ പിൻവലിക്കും. ലോക്ക് ഡൗണിനെ തുടർന്നാണ് ഇളവ് നൽകിയിരുന്നത്. ജൂൺ 30 വരെ മൂന്ന് മാസത്തേക്കായിരുന്നു നിരക്കുകൾ ഒഴിവാക്കിയത്.

ഓരോ ബാങ്കുകളും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. അതിനാൽ ബാങ്കിന്റെ ശാഖയിൽ നിന്നോ കസ്റ്റമർ കെയർ നമ്പറുകൾ വഴിയോ അക്കൗണ്ട് ഉടമകൾ വിവരങ്ങൾ തേടേണ്ടതാണ്.

എസ് ബി ഐ മാസത്തിൽ എട്ട് സൗജന്യ എടിഎം ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. അതിൽ അഞ്ചെണ്ണം സ്വന്തം എടിഎമ്മുകൾ വഴിയുള്ളതും മൂന്നെണ്ണം മറ്റ് ബാങ്കുകൾ വഴിയുള്ളതുമാണ്. മെട്രോ നഗരമല്ലെങ്കിൽ 10 സൗജന്യ ഇടപാടുകൾ നടത്താം. നിശ്ചിത സൗജന്യ ഇടപാടുകൾ കഴിഞ്ഞാൽ ഓരോന്നിനും 20 രൂപ സേവനനിരക്കും ജി എസ് ടിയും നൽകണം

Share this story