രാജ്യത്തെ രോഗികളിൽ 87 ശതമാനവും എട്ട് സംസ്ഥാനങ്ങളിൽ നിന്ന്; പരിശോധന വർധിപ്പിക്കാൻ കേന്ദ്ര നിർദേശം

രാജ്യത്തെ രോഗികളിൽ 87 ശതമാനവും എട്ട് സംസ്ഥാനങ്ങളിൽ നിന്ന്; പരിശോധന വർധിപ്പിക്കാൻ കേന്ദ്ര നിർദേശം

രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം ആശങ്കാജനകമെന്ന് കേന്ദ്രസർക്കാർ. രോഗവ്യാപനം തടയാൻ പരിശോധനകൾ ഇനിയും വർധിപ്പിക്കാൻ കേന്ദ്രം നിർദേശം നൽകി. പ്രതിദിന രോഗബാധ ഇരുപതിനായിരത്തിലേക്ക് എത്തിയതോടെയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, തെലങ്കാന, ഗുജറാത്ത്, ആന്ധ്ര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലാണ് കൊവിഡ് ബാധ ഏറ്റവും രൂക്ഷം. രാജ്യത്തെ കൊവിഡ് രോഗികളിൽ 87 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. ഇവിടങ്ങളിലെ രോഗനിയന്ത്രണവും കടുത്ത വെല്ലുവിളിയാണ്.

പരിശോധനകൾ വർധിപ്പിച്ച് രോഗികളെ കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റാനാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്. ഒപ്പം ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നതതല സംഘം ഈ സംസ്ഥാനങ്ങളിലെ കൊവിഡ് പ്രതിരോധം ഏകോപിപ്പിക്കും.

Share this story