രാജ്യത്ത് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു: 24 മണിക്കൂറിനിടെ 19,906 പേർക്ക് കൂടി കൊവിഡ്

രാജ്യത്ത് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു: 24 മണിക്കൂറിനിടെ 19,906 പേർക്ക് കൂടി കൊവിഡ്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,906 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവുമുയർന്ന പ്രതിദിന കണക്കാണിത്.

410 പേർ കൊവിഡ് ബാധിതരായി കഴിഞ്ഞ ദിവസം മരിച്ചു. ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,28,859 ആയി. ഇതിൽ 2,03,051 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 3,09,713 പേരാണ് രോഗമുക്തി നേടിയത്.

16,095 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 1,59,133 ആയി ഉയർന്നു. ശനിയാഴ്ച മാത്രം 5318 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽ മാത്രം 74252 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ 80,000ത്തിലധികം പേർരോഗബാധിതരായി. 2558 പേർ മരിച്ചു.

Share this story