ഒരു ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും ഇരുട്ടടി; പെട്രോൾ ഡീസൽ വിലയിൽ വർധനവ്

ഒരു ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും ഇരുട്ടടി; പെട്രോൾ ഡീസൽ വിലയിൽ വർധനവ്

രാജ്യത്ത് ഇന്ധനവില ഇന്നും ഉയർന്നു. പെട്രോളിന് അഞ്ച് പൈസയും ഡീസലിന് 12 പൈസയുമാണ് വർധിച്ചത്. തുടർച്ചയായ 21 ദിവസങ്ങൾ ഇന്ധന വില വർധിപ്പിച്ചതിന് പിന്നാലെ ഇന്നലെ ഇന്ധനവിലയിൽ മാറ്റമില്ലായിരുന്നു. എന്നാൽ ഒരു ദിവസത്തെ ഇടവേളക്ക് ശേഷം പെട്രോൾ കമ്പനികൾ മോദി സർക്കാരിന്റെ പിന്തുണയോടെ വീണ്ടും ഇരുട്ടടി ആരംഭിച്ചിരിക്കുകയാണ്.

കൊച്ചിയിൽ പെട്രോൾ വില 80.69 രൂപയായി. ഡീസലിന് ലിറ്ററിന് 76. 33 രൂപയായി. 23 ദിവസത്തിനിടെ ഡീസലിന് 10.54 രൂപയും പെട്രോളിന് 9.3 രൂപയുമാണ് ഉയർന്നത്. ജൂൺ 7 മുതലാണ് രാജ്യത്ത് ഇന്ധനവില ഉയരാൻ ആരംഭിച്ചത്.

അതേസമയം ഇന്ധനവില വർധനക്കെതിരെ കോൺഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും. കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മുന്നിൽ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ധർണ സംഘടിപ്പിക്കും.

Share this story