കൊവിഡ് കാലത്ത് ഹെൽമറ്റും മാസ്‌കുമില്ലാതെ ആഡംബര ബൈക്കിലിരുന്ന് ചീഫ് ജസ്റ്റിസിന്റെ ഫോട്ടോ ഷൂട്ട്

കൊവിഡ് കാലത്ത് ഹെൽമറ്റും മാസ്‌കുമില്ലാതെ ആഡംബര ബൈക്കിലിരുന്ന് ചീഫ് ജസ്റ്റിസിന്റെ ഫോട്ടോ ഷൂട്ട്

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ആംഡബര ബൈക്ക് ഓടിക്കുന്നുവെന്ന തരത്തിൽ കഴിഞ്ഞ ദിവസം ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ഇതിനെതിരെ ചിലർ വിമർശനങ്ങളുമുന്നയിച്ച് രംഗത്തുവന്നിട്ടുണ്ട്. കൊവിഡ് കാലത്ത് ഹെൽമറ്റോ മാസ്‌കോ സാമൂഹ്യ അകലമോ പാലിക്കാതെയാണ് ചീഫ് ജസ്റ്റിസ് ബൈക്കിന് മുകളിലിരുന്ന് ഫോട്ടോ ഷൂട്ട് നടത്തിയത്.

നാഗ്പൂരിൽ വെച്ചാണ് ചിത്രമെടുത്തത്. ബിജെപി നേതാവ് സൊമ്പ മുസാലെയുടെ മകൻ രോഹിത് സൊമ്പാജിയുടെ ബൈക്കിൽ കയറിയിരുന്നാണ് ചീഫ് ജസ്റ്റിസ് ഫോട്ടോ എടുത്തത്. ചീഫ് ജസ്റ്റിസിന്റെ ജന്മനാട് നാഗ്പൂരിലാണ്. കൊവിഡ് പശ്ചാത്തലത്തിൽ കുറച്ചുകാലമായി അദ്ദേഹം സ്വവസതിയിലാണുള്ളത്.

കൊവിഡിനെ പ്രതിരോധിക്കുന്ന ഘട്ടത്തിൽ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് തന്നെ മാസ്‌കും സാമൂഹ്യ അകലവും പാലിക്കാതെ രംഗത്തുവന്നതിനെ നിരവധി പേരാണ് ചോദ്യം ചെയ്യുന്നത്. ട്വിറ്ററിൽ ചീഫ് ജസ്റ്റിസിന്റെ നടപടിക്കെതിരെ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്. നടപടികളും നിയമങ്ങളും പാവപ്പെട്ടവർക്ക് മാത്രമാണോ ബാധകമെന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്.

Share this story