രാജ്യത്തെ ഇന്ധനവില വര്‍ധനവ് സാധാരണക്കാരെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

രാജ്യത്തെ ഇന്ധനവില വര്‍ധനവ് സാധാരണക്കാരെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

രാജ്യത്തെ ഇന്ധനവില വര്‍ധന സാധാരണക്കാരെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ദേശീയ ആഗോള സമ്പദ് വ്യവസ്ഥ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇത് ലോകമെമ്പാടുമുള്ള ഇന്ധന ആവശ്യകതയെയും വിതരണത്തെയും ബാധിച്ചു.

ലോക്ക് ഡൗണിനെ തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ എന്നിവയുടെ ആവശ്യത്തില്‍ 70 ശതമാനത്തിന്റെ കുറവുണ്ടായി. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ ആവശ്യം സാധാരണ നിലയിലേക്ക് വരുന്നു. അത്തരമൊരു സാഹചര്യത്തില്‍ അടുത്തിടെയുണ്ടായ പെട്രോള്‍, ഡീസല്‍ വിലവര്‍ധന സാധാരണക്കാരെ ബാധിച്ചിട്ടില്ല

ഒരു കുടുംബത്തില്‍ പ്രശ്‌നം വരുമ്പോള്‍ ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ വ്യക്തിശ്രദ്ധയോടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഇന്ധനവില വര്‍ധന ഇതുപോലെ കാണണമെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

ഇന്ധനനികുതിയിയിലൂടെ സ്വരൂപിക്കുന്ന അധിക പണം ആരോഗ്യം, തൊഴില്‍ രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക സുരക്ഷ എന്നിവക്കായി ചെലവഴിക്കുകയാണ്. സോണിയ ഗാന്ധിക്കും കോണ്‍ഗ്രസിനും പാവപ്പെട്ടവരുടെ ക്ഷേമം മനസ്സിലാക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

Share this story