നിരോധിത ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു; പ്രതികരണവുമായി ടിക് ടോക്

നിരോധിത ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു; പ്രതികരണവുമായി ടിക് ടോക്

കേന്ദ്രസർക്കാർ നിരോധിച്ച 59 ചൈനീസ് ആപ്ലിക്കേഷനുകളും പ്ലേ സ്റ്റോർ, ആപ്പിളിന്റെ ആപ് സ്റ്റോർ എന്നിവയിൽ നിന്ന് നീക്കം ചെയ്തു. ടിക് ടോക്, എക്‌സെൻഡർ, ഷെയർ ചാറ്റ്, യു സി ബ്രൗസർ ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകളാണ് കേന്ദ്രം നിരോധിച്ചത്.

ഐടി ആക്ടിന്റെ 69 എഎ വകുപ്പ് പ്രകാരമാണ് ആപ്ലിക്കേഷനുകൾ നിരോധിച്ചത്. രാജ്യസുരക്ഷക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. പ്രതിരോധ സംവിധാനത്തെയും സുരക്ഷയെയും ക്രമസമാധാന സംവിധാനത്തെയും ഈ ആപ്ലിക്കേഷനുകൾ ബാധിക്കുന്നതായി കേന്ദ്രം പറയുന്നു

എന്നാൽ കേന്ദ്രത്തിന്റെ വാദം ടിക് ടോക് തള്ളിക്കളഞ്ഞു. വിവരങ്ങൾ ചൈന അടക്കം ഒരു വിദേശരാജ്യത്തിനും കൈമാറുന്നില്ലെന്ന് ടിക് ടോക് വിശദീകരിച്ചു. കേന്ദ്രസർക്കാരിന് ഉടൻ വിശദീകരണം നൽകുമെന്നും കമ്പനി വ്യക്തമാക്കി.

Share this story