വിശാഖപട്ടണത്തിൽ വീണ്ടും വിഷവാതക ചോർച്ച; രണ്ട് പേർ മരിച്ചു, നാല് പേർ ആശുപത്രിയിൽ

വിശാഖപട്ടണത്തിൽ വീണ്ടും വിഷവാതക ചോർച്ച; രണ്ട് പേർ മരിച്ചു, നാല് പേർ ആശുപത്രിയിൽ

വിശാഖപട്ടണത്ത് വ്യവശായ ശാലയിൽ വിഷവാതകം ചോർന്ന് രണ്ട് പേർ മരിച്ചു. നാല് പേരെ ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർധരാത്രിയിലാണ് അപകടം.

സെയിനർ ലൈഫ് സയൻസ് എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്നാണ് വിഷവാതകം ചോർന്നത്. കമ്പനി അടച്ചുപൂട്ടി. വിഷവാതകം പുറത്തേക്ക് വ്യാപിച്ചിട്ടില്ലെന്ന് കമ്പനി അധികൃതർ പറഞ്ഞു. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും കമ്പനി അറിയിച്ചു

ബെൻസിമിഡസോൾ എന്ന വാതകമാണ് ചോർന്നത്. തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മരിച്ച രണ്ട് പേരും കമ്പനി ജീവനക്കാരാണ്.

Share this story