പ്ലേറ്റ് മറിച്ച് രാംദേവിന്റെ കമ്പനി; കൊറോണില്‍ കൊവിഡ് മാറ്റുമെന്ന് പറഞ്ഞിട്ടില്ലെന്ന് പതഞ്ജലി

പ്ലേറ്റ് മറിച്ച് രാംദേവിന്റെ കമ്പനി; കൊറോണില്‍ കൊവിഡ് മാറ്റുമെന്ന് പറഞ്ഞിട്ടില്ലെന്ന് പതഞ്ജലി

പതഞ്ജലി നിര്‍മിച്ച കൊറോണില്‍ എന്ന മരുന്ന് കൊവിഡിനെ ചികിത്സിച്ച് ഭേദപ്പെടുത്തുമെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആചാര്യ ബാലകൃഷ്ണന്‍. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അനുകൂല ഫലങ്ങള്‍ പങ്കിടുക മാത്രമാണ് ചെയ്തത്.

കഴിഞ്ഞാഴ്ചയാണ് യോഗ പരിശീലകന്‍ രാംദേവിന്റെ കമ്പനി കൊറോണില്‍ എന്ന മരുന്ന് പുറത്തിറക്കിയത്. കൊവിഡ് ദിവസങ്ങള്‍ക്കുള്ളില്‍ സുഖപ്പെടുമെന്നും 280ഓളം രോഗികളില്‍ ഇത് പരീക്ഷിച്ച് വിജയം കണ്ടെത്തി എന്നുമായിരുന്നു അവകാശവാദം.

സംഗതി കൈവിട്ടു പോകുമെന്ന് കണ്ടതോടെ ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിച്ച് മരുന്ന് പരസ്യം ചെയ്യുന്നത് കേന്ദ്രം തടഞ്ഞിരുന്നു. മരുന്നിനെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ രാംദേവിന്റെ കമ്പനി മലക്കം മറിഞ്ഞിരിക്കുന്നത്.

Share this story