ബലാത്സംഗ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

ബലാത്സംഗ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

ജാര്‍ഖണ്ഡില്‍ ബലാത്സംഗ കേസ് പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. കേസില്‍ ഇയാള്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് സംഭവം. ജോഗിമുണ്ട ഗ്രാമത്തിലെ വിനീത് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ബന്ധു അടക്കം എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന വിനീതിനെ തട്ടിക്കൊണ്ടുപോയ ശേഷം വിജനമായ സ്ഥലത്ത് എത്തി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്ക് ഏറ്റ മാരകമായ മുറിവാണ് മരണകാരണം.

ഗ്രാമത്തിലെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഏഴ് മാസം മുമ്പാണ് ഇയാള്‍ പിടിയിലായത്. അടുത്തിടെയാണ് വിനീത് ജാമ്യത്തിലിറങ്ങിയത്.

Share this story