യുപിയില്‍ റെയ്ഡിനിടെ എട്ട് പോലീസുകാരെ ഗുണ്ടാസംഘം വെടിവെച്ചു കൊന്നു

യുപിയില്‍ റെയ്ഡിനിടെ എട്ട് പോലീസുകാരെ ഗുണ്ടാസംഘം വെടിവെച്ചു കൊന്നു

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഗുണ്ടാസംഘം എട്ട് പോലീസുകാരെ വെടിവെച്ചു കൊന്നു. ഡി വൈ എസ് പി ദേവേന്ദ്ര മിശ്ര അടക്കമുള്ള പോലീസുകാരാണ് കൊല്ലപ്പെട്ടത്. 12 പോലീസുകാര്‍ക്ക് പരുക്കേറ്റു

കുപ്രസിദ്ധ ഗുണ്ടയായ വികാസ് ദുബെയെ തേടിയെത്തിയ പോലീസ് സംഘത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. കാണ്‍പൂര്‍ ദേഹട്ടിലെ ശിവ്‌ലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബക്രു ഗ്രാമത്തിലായിരുന്നു റയെ്ഡ്

2001ല്‍ മുന്‍ മന്ത്രി സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ദുബെ. രാജ്‌നാഥ് സിംഗ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു സന്തോഷ് ശുക്ല.

സംഭവത്തില്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോര്‍ട്ട് തേടി. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

Share this story